Image

ശെല്‍വരാജ് ഇന്ന് പത്രിക സമര്‍പ്പിക്കും, രാജഗോപാല്‍ 16ന്

Published on 10 May, 2012
ശെല്‍വരാജ് ഇന്ന് പത്രിക സമര്‍പ്പിക്കും, രാജഗോപാല്‍ 16ന്
നെയ്യാറ്റിന്‍കര: യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 16 ന് പത്രിക നല്‍കും. ശെല്‍വരാജ് ഉച്ചയ്ക്ക് 12 നും 12.30 നും മധ്യേ തിരുവനന്തപുരം കലക്ടറേറ്റിലെ വിജിലന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ മുന്നിലാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 16 നു രാവിലെ 11. 30 ന് പെരുങ്കടവിള ബ്ളോക്ക് ഓഫീസ്, അസിസ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കു മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് ബിജെപി തെരെഞ്ഞെടുപ്പ് ഇന്‍ചാര്‍ജ്ജും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി. ശ്രീശന്‍ അറിയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എഫ്. ലോറന്‍സ് ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക