Image

മെക്‌സിക്കോ അതിര്‍ത്തിയില്‍ 11 മരണം- ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 06 November, 2019
മെക്‌സിക്കോ അതിര്‍ത്തിയില്‍ 11 മരണം- ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: മെക്‌സിക്കോ അരിസോണ അതിര്‍ത്തിയില്‍ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവര്‍ക്കു നേരെ മയക്കുമരുന്നു സംഘം വെടിവച്ചതിനെ തുടര്‍ന്നു മൂന്ന് സ്ത്രീകളും ആറു കുട്ടികളും ഉള്‍പ്പെടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ആറു കുട്ടികള്‍ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. 

ഇവര്‍ക്കും പരുക്കേറ്റുവെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

മെക്‌സിക്കന്‍ മിലിട്ടറിയാണ് നോര്‍ത്തേണ്‍ മെക്‌സിക്കോയില്‍ നടന്ന സംഭവത്തിന് സ്ഥിരീകരണം നല്‍കിയത്. എട്ടു മാസം പ്രായമുള്ള ഇരട്ടകുട്ടികളും മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

നവംബര്‍ 4 തിങ്കളാഴ്ച സൊനാറ സംസ്ഥാനത്തു നിന്നും ചിഹുവ സംസ്ഥാനത്തേക്ക്  യാത്ര ചെയ്യുന്നതിനിടെ രാവിലെ 9.30 നും ഒരു മണിക്കും ഇടയിലാണ് വെടിവയ്പ്പ് ഉണ്ടായത്.

സൊനാറായില്‍ താമസിച്ചിരുന്ന മോര്‍മണ്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 

കൊല്ലപ്പെട്ട ഒന്‍പതു പേര്‍ക്കും മെക്‌സിക്കൊ– യുഎസ് ഇരട്ട പൗരത്വമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

വാഹനത്തിനു നേരെ തുടര്‍ച്ചയായി വെടിവച്ചതിനെ തുടര്‍ന്നു തീപിടിക്കുകയും കാറിലുണ്ടായിരുന്നവര്‍ അഗ്‌നിക്ക് ഇരയാകുകയുമായിരുന്നു.

മയക്കു മരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിനിടയില്‍ അറിയാതെ ഇവര്‍ കൊല്ലപ്പെടുകയായിരുന്നോ അതോ ഇവരെ ലക്ഷ്യമിട്ട് അക്രമണം നടത്തിയതാണോ എന്നും പൊലീസ്  അന്വേഷിക്കുന്നുണ്ട്.
മെക്‌സിക്കോ അതിര്‍ത്തിയില്‍ 11 മരണം- ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുമെക്‌സിക്കോ അതിര്‍ത്തിയില്‍ 11 മരണം- ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുമെക്‌സിക്കോ അതിര്‍ത്തിയില്‍ 11 മരണം- ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക