Image

ഇരട്ടകൊലപാതകം നടത്തിയ 13 കാരന്‍ പോലീസ് സ്‌റ്റേഡിയത്തില്‍ നിന്നും രക്ഷപ്പെട്ടു

പി പി ചെറിയാന്‍ Published on 06 November, 2019
ഇരട്ടകൊലപാതകം നടത്തിയ 13 കാരന്‍ പോലീസ് സ്‌റ്റേഡിയത്തില്‍ നിന്നും രക്ഷപ്പെട്ടു
നോര്‍ത്ത് കരോളിന: ലംബര്‍ട്ടണ്‍ (നോര്‍ത്ത് കരോളിന) ജുവനയില്‍ കോടതിയില്‍ ഹാജരാക്കിയ പതിമൂന്നുക്കാരന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു.

നവംബര്‍ 5 ചൊവ്വാഴ്ച 12 മണിക്കായിരുന്നു സംഭവം. കാലില്‍ ചങ്ങലയിട്ടിരുന്ന, ചെരിപ്പ് ഉപയോഗിക്കാത്ത ഈ പതിമൂന്ന്ക്കാരന്‍ ജെരിക്കൊ റോബ്‌സണ്‍ കൗണ്ടി കോര്‍ട്ട് ഹൗസില്‍ നിന്നും പുറത്തു കടക്കുന്നതിനിടയിലാണ് രക്ഷപ്പെട്ടത്.

ഫ്രാങ്ക് തോമസ് (34), ആസം തോമസ് (33) എന്നീ രണ്ട് സഹോദരന്മാര്‍ വീട്ടില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 14 നാണ് ജെരിക്കൊയെ പോലീസ് ഇരട്ട കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിയമം ഉണ്ടെങ്കിലും പതിമൂന്ന്ക്കാരന്‍ അപകടക്കാരിയാണെന്നും, പിടികൂടാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു നോര്‍ത്ത് കരോളിനാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ജെറിക്കൊയുടെ ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ചടി ഉയരവും, 110 പൗണ്ടുള്ള ജെരിക്കൊയെ കുറിച്ച് അറിവ് ലഭിക്കുന്നവര്‍ 911 വിളിച്ചു അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

പോലീസ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക