Image

നെയ്യാറ്റിന്‍കരയിലെ ഫ്ളക്സുകള്‍ നീക്കി

Published on 10 May, 2012
നെയ്യാറ്റിന്‍കരയിലെ ഫ്ളക്സുകള്‍ നീക്കി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ടൌണില്‍ റവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവിയിരുന്ന ടി.പി.ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സ്ഥാപിച്ചിരുന്ന ഫ്ളക്സുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍ നീക്കം ചെയ്തു. ഇന്നലെ വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന അഞ്ച് ഫ്ളക്സുകള്‍ കമ്മീഷന്‍ നീക്കം ചെയ്തത്. ടി.പി.ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാര്‍ട്ടൂണ്‍ കഥാപാത്രമാക്കി സിപിഎം സ്ഥാപിച്ചിരുന്ന ഫ്ളക്സും തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിരിക്കുന്ന സംഘം ഇന്ന് നഗരത്തിലും ഗ്രാമങ്ങളിലും എത്തി ഇത്തരത്തിലുള്ള ഫ്ളക്സുകള്‍ നീക്കം ചെയ്യും. ഇത്തരത്തിലുള്ള ഫ്ളക്സുകളോ ചിത്രങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കാന്‍ പാടില്ലെന്ന് അടുത്ത സര്‍വകക്ഷിയോഗത്തില്‍ അറിയിക്കുമെന്ന് വരണാധികാരി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക