Image

താഹ ഫസല്‍ മാവോവാദി കേഡര്‍; ബന്ധം തുടങ്ങുന്നത്‌ കുപ്പുദേവരാജിന്റെ മരണത്തോടെ

Published on 06 November, 2019
താഹ ഫസല്‍ മാവോവാദി കേഡര്‍; ബന്ധം തുടങ്ങുന്നത്‌ കുപ്പുദേവരാജിന്റെ മരണത്തോടെ

കോഴിക്കോട്‌: നിലമ്‌ബൂര്‍ വനത്തില്‍ പോലീസ്‌ വെടിവയ്‌പ്പില്‍ കുപ്പുദേവരാജ്‌ കൊല്ലപ്പെട്ടതോടെയാണ്‌ അറസ്റ്റിലായ താഹ ഫസലിന്‌ മാവോയിസ്റ്റ്‌ ബന്ധം തുടങ്ങുന്നതെന്ന്‌ പോലീസ്‌. 

കോഴിക്കോട്‌ നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ്‌ അനുഭാവികള്‍ വഴി ബന്ധം സ്ഥാപിച്ച താഹ പിന്നീട്‌ മാവോവാദി കേഡറായി മാറിയെന്നും പോലീസ്‌ വ്യക്തമാക്കുന്നു. മാവോവാദി നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്ന നിരവധി ആളുകളെ പോലീസ്‌ വിളിച്ച്‌ ചോദ്യം ചെയ്‌തിട്ടുണ്ട്‌.

അറസ്റ്റിന്‌ ശേഷം ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രഹസ്യകോഡുകള്‍ ഉള്‍പ്പെട്ടിരിക്കുന്ന പുസ്‌തകങ്ങള്‍ കണ്ടെത്തിയിരുന്നു. 

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ എന്താണ്‌ പുസ്‌തകങ്ങളിലെ കോഡുകള്‍ എന്താണ്‌ മനസ്സിലാക്കാന്‍ സാധിക്കു. ഓരോ സംസ്ഥാനത്തും ഓരോ തരത്തിലുള്ള കോഡുകളാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌.

അലന്‍ ആറ്‌ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇതിലേക്ക്‌ ഫോണ്‍ ചെയ്‌തവരേക്കുറിച്ചും പോലീസ്‌ അന്വേഷിച്ചുവരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക