Image

ഡല്‍ഹി സാധാരണ നിലയിലേക്ക്‌

Published on 06 November, 2019
ഡല്‍ഹി സാധാരണ നിലയിലേക്ക്‌
ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹി സാധാരണ നിലയിലേക്ക്‌ എത്തുന്നു.

 ശക്തമായ കാറ്റിനെ തുടര്‍ന്ന്‌ വായു ഗുണനിലവാര തോത്‌ അപകടകരമായ നിലയില്‍ നിന്ന്‌ താഴുന്നുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടാണ്‌ പുറത്തുവരുന്നത്‌. വിഷപ്പുക രൂക്ഷമായതോടെ അവധിയിലായിരുന്ന സ്‌കൂളുകളും കോളേജുകളും ഇന്ന്‌ മുതല്‍ തുറന്നു.

ഇന്ന്‌ പുലര്‍ച്ചെ ഡല്‍ഹിയിലെ വായു ഗുണനിലവാര തോത്‌ 276 എന്ന നിലയിലേക്ക്‌ താഴ്‌ന്നുവെന്ന്‌ സിസ്റ്റം ഓഫ്‌ എയര്‍ ക്യാളിറ്റി ആന്റ്‌ വെതര്‍ ഫോര്‍കാസ്റ്റിങ്‌ ആന്റ്‌ റിസേര്‍ച്ച്‌ (സഫര്‍) അറിയിച്ചു. 

വായു ഗുണനിലവാര തോത്‌ 0-50 ഇടിയിലാമെങ്കില്‍ 'നല്ലത്‌', 51-100 വരെ 'തൃപ്‌തികരം', 101-200 വരെ 'മിതമായ അവസ്ഥ' 201-300 'മോശം', 301-400 'വളരെ മോശം' മിറ 401500 'അസഹനീയം', 500 ന്‌ മുകളില്‍ വളരെ അസഹനീയം എന്നിങ്ങനെയാണ്‌ മലിനീകരണം അളക്കുന്നത്‌. അതേസമയം ഡല്‍ഹിയില്‍ പുക മഞ്ഞ്‌ തുടരുന്നുണ്ട്‌. ജനങ്ങള്‍ മാസ്‌ക്‌ ധരിച്ചശേഷം മാത്രമാണ്‌ പുറത്തേക്ക്‌ ഇറങ്ങുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക