Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

ജീമോന്‍ റാന്നി Published on 06 November, 2019
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍  കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ( ഐ സി ഇ സി എച്ച് )  2019  2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 7 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ വച്ച് നടന്ന പൊതുയോഗത്തിലായിരുന്നു. തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് റവ. ഫാ. ഐസക്. ബി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.               

പുതിയ ഭാരവാഹികള്‍ ;

 റവ. ഫാ. ഐസക്ക്.ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ജേക്കബ് .പി തോമസ് ( വൈസ് പ്രസിഡന്റ്) എബി .കെ .മാത്യു ( സെക്രട്ടറി) രാജന്‍ തോമസ് ( ട്രഷറര്‍) ഷാജി പുളിമൂട്ടില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) റവ. ഫാ. എബ്രഹാം സക്കറിയ ( സ്‌പോര്‍ട്‌സ് കണ്‍വീനര്‍) റോബിന്‍ ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ്  ഓഫീസര്‍ )  റവ. റോഷന്‍ വി.മാത്യൂസ് ( യൂത്ത് കോര്‍ഡിനേറ്റര്‍ ) ഡോ. അന്ന.കെ. ഫിലിപ്പ് ( ക്വയര്‍ കോര്‍ഡിനേറ്റര്‍ ) ജോജോ തുണ്ടിയില്‍, ഷീജ വര്‍ഗീസ് (വോളന്റിയര്‍ ക്യാപ്റ്റന്മാര്‍) ജോണ്‍സണ്‍ കല്ലുംമൂട്ടില്‍ (ഓഡിറ്റര്‍)

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി ജോണ്‍സന്‍ ഉമ്മന്‍, നൈനാന്‍ വീട്ടിനാല്‍, ബിജു ചാലയ്ക്കല്‍, റജി ജോണ്‍, റിജോ ജേക്കബ്, അനില്‍ വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ  ക്രിസ്തുമസ് കരോള്‍ ശുശ്രൂഷ ഡിസംബര്‍ 25 നു വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് ഹാളില്‍ വച്ച് നടത്തുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. 
 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍  കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വംഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍  കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക