Image

സാഹിത്യവേദി സമ്മേളനം നവംബര്‍ എട്ടിന്

ജോയിച്ചന്‍ പുതുക്കുളം Published on 05 November, 2019
സാഹിത്യവേദി സമ്മേളനം നവംബര്‍ എട്ടിന്
ചിക്കാഗോ: 2019-ലെ ഏഴാമത് സാഹിത്യവേദി സമ്മേളനം നവംബര്‍ എട്ടിനു വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand Road, Suite 13, Mount Prospect, IL 60056) വച്ച് കൂടുന്നതാണ്.

ഇത്തവണത്തെ സമ്മേളനത്തില്‍ 'എന്റെ ആഫ്രിക്കന്‍ പര്യടനവും, അവരുടെ ആചാരാനുഷ്ഠാന ജീവിതരീതികളും' എന്ന യാത്രാനുഭവത്തിന്റെ തുടര്‍ഭാഗം സാഹിത്യവേദി അംഗം ജോണ്‍ കരമ്യാലില്‍ അവതരിപ്പിക്കുന്നതാണ്.

220-മത് സാഹിത്യവേദി ഒക്‌ടോബര്‍ നാലിനു സി.എം.എ ഹാളില്‍ നടന്നു. ഡോ. രവി രാജ അധ്യക്ഷനായിരുന്നു. ഈശ്വരപ്രാര്‍ത്ഥന, പരിചയപ്പെടല്‍, ഉപക്രമം, മുന്‍ യോഗ റിപ്പോര്‍ട്ട് എന്നീ പതിവ് യോഗക്രമങ്ങള്‍ക്കുശേഷം സാഹിത്യവേദി അംഗം ജോണ്‍ കരമ്യാലില്‍ തന്റെ ആഫ്രിക്കന്‍ പര്യടനവും, ദീര്‍ഘകാലം അവിടുത്തെ വിവിധ രാജ്യങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കക്കാരുടെ ജീവിതരീതിയും തനിക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. അദ്ദേഹത്തിന്റെ വിവരണം നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത വേറൊരു ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കുകയായിരുന്നു.

ലിന്‍സ് ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത സാഹിത്യവേദി, ജോസ്‌മോന്‍ ജോസഫിന്റെ കൃതജ്ഞതാ പ്രകടനത്തോടെ സമാപിച്ചു. ചിക്കാഗോയിലെ എല്ലാ ഭാഷാസ്‌നേഹികളേയും നവംബര്‍മാസ സാഹിത്യവേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ കരമ്യാലില്‍ (708 224 6765), ലീല പുല്ലാപ്പള്ളി (847 372 0580), അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ ഇലക്കാട്ട് (773 282 4955).

സാഹിത്യവേദി സമ്മേളനം നവംബര്‍ എട്ടിന്സാഹിത്യവേദി സമ്മേളനം നവംബര്‍ എട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക