Image

കോട്ടയത്ത് ഇടഞ്ഞ ആനയുടെ പുറത്തുനിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ പോസ്റ്റിനിടയില്‍പെട്ട് ഞെരിഞ്ഞ് മരിച്ചു

Published on 05 November, 2019
കോട്ടയത്ത് ഇടഞ്ഞ ആനയുടെ പുറത്തുനിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ പോസ്റ്റിനിടയില്‍പെട്ട് ഞെരിഞ്ഞ് മരിച്ചു

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പന്‍ തിരുനക്കര ശിവന്‍ ഇടഞ്ഞോടിയതിനിടെ ചങ്ങലയില്‍ തൂങ്ങി ഇറങ്ങാന്‍ ശ്രമിച്ച പാപ്പാന് ദാരുണാന്ത്യം. പാപ്പാന്‍ വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു. ഇതിനടിയില്‍ ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്തുവച്ച് ആന ഇടഞ്ഞു.

അതുവഴി വന്ന ബസ് ആന ഇടഞ്ഞതുകണ്ട് സ്‌റ്റോപ്പില്‍ നിര്‍ത്തി. അക്രമാസക്തനായ ആന ബസിന്റെ മുന്നില്‍ കുത്തി ബസ് ഉയര്‍ത്തി. ബസിനുള്ളില്‍ നിറയെ യാത്രക്കാര്‍ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ഈ സമയത്തെല്ലാം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു.

ചങ്ങലയില്‍ തുങ്ങി താഴേക്ക് ഇറങ്ങുന്നതിനിടെ പോസ്റ്റിനോട് ചേര്‍ത്ത് ആന വിക്രമിനെ അമര്‍ത്തി. ആനയ്ക്കും പോസ്റ്റിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന പാപ്പാനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ചെങ്ങളം ഭാഗത്തേ്ക്ക് ഓടിയ ആന മരുതന ഇടക്കേരിച്ചിറ റോഡില്‍ കയറി നിലയുറപ്പിച്ചു.

പാപ്പാന്‍ മാറിയതിനെ തുടര്‍ന്ന് ആനയെ ചെങ്ങളത്ത് കാവില്‍ ചട്ടം പഠിപ്പിക്കാന്‍ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് എഴുന്നെള്ളിച്ചത്.

Join WhatsApp News
josecheripuram 2019-11-05 21:54:10
This is like a marriage life,The" Pappan" who controls the elephant has no income,he lives on the income of the elephant.When the elephant  realize that he/she is no good,this is what happens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക