Image

അന്യനില്‍ ലാലേട്ടനായിരുന്നെങ്കില്‍...; വിക്രമിനോട് ഭാര്യ പറഞ്ഞത്

Published on 05 November, 2019
അന്യനില്‍ ലാലേട്ടനായിരുന്നെങ്കില്‍...; വിക്രമിനോട് ഭാര്യ പറഞ്ഞത്

കടുത്ത ലാലേട്ടന്‍ ആരാധികയാണ് തന്റെ ഭാര്യയെന്ന് ഏത് വേദിയിലും പറയാന്‍ മടിയില്ലാത്തൊരാളാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. ഇത്തവണ തിരുവനന്തപുരം വിമന്‍സ് കോളേജിലായിരുന്നു വേദി. തന്റെ ഭാര്യയ്ക്ക് മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കയ്യടിക്കുകയും ആരവം മുഴക്കുകയും ചെയ്തു. മകന്‍ ധ്രുവ് വിക്രം നായകനാകുന്ന ആദിത്യവര്‍മ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ലോഞ്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വിക്രം


എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരുകേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്ക് ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായിട്ട് ചെയ്തു. ഇപ്പോഴും ഭാര്യ പറഞ്ഞതത് ലാലേട്ടനാണെങ്കില്‍ അത് വേറെ ലെവല്‍ ആയേനെ എന്നാണ്' വിക്രം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക