Image

എയര്‍ ഇന്ത്യ രാജ്യാന്തര ബുക്കിംഗുകള്‍ 15 വരെ നിര്‍ത്തി

Published on 10 May, 2012
എയര്‍ ഇന്ത്യ രാജ്യാന്തര ബുക്കിംഗുകള്‍ 15 വരെ നിര്‍ത്തി
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ സമരത്തെത്തുടര്‍ന്നു പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകളുടെ ബുക്കിംഗ് മേയ് 15 വരെ നിര്‍ത്തി. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സര്‍വീസുകളുടെ ബുക്കിംഗാണ് പ്രധാനമായും എയര്‍ ഇന്ത്യ നിര്‍ത്തിയത്. അതേസമയം രോഗാവധിയില്‍ പ്രവേശിച്ച 293 പൈലറ്റുമാരോടു വ്യാഴാഴ്ച രാവിലെ 10ന് മുന്‍പ് ജോലിക്കു കയറാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് (ഐപിജി) അംഗങ്ങളായ 12 പേര്‍ കൂടി ഇന്നലെ രോഗാവധിയില്‍ പ്രവേശിച്ചു. ഇതോടെ രോഗാവധിയില്‍ പ്രവേശിച്ച പൈലറ്റുമാരുടെ എണ്ണം 305 ആയി. സമരത്തെ തുടര്‍ന്ന് അമൃത്സര്‍-ഡല്‍ഹി-ടൊറോന്റോ വിമാനം എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ നിന്നുമായി 20 സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫ്രാങ്ക്ഫര്‍ട്ട്, റിയാദ്, ഷാംഗ്ഹായി, സിയൂള്‍ എന്നിവടങ്ങളിലേക്കുള്ള നൂറു കണക്കിന് യാത്രക്കാരെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക