Image

ബഹറിന്‍ ലാല്‍ കെയെര്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു

Published on 05 November, 2019
ബഹറിന്‍ ലാല്‍ കെയെര്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു

മനാമ: ബഹറിന്‍ ലാല്‍ കെയെര്‍സ് കേരളത്തിന്റെ 63മത് കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്‌സ് റസ്റ്ററന്റില്‍ നടന്ന ആഘോഷത്തില്‍ അമ്പതോളം വരുന്ന ലാല്‍ കെയേഴ്‌സ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

ട്രഷറര്‍ ഷൈജു കമ്പത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍ കേരള പിറവി സന്ദേശവും ആശംസകളും നേര്‍ന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ടിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്‍, അരുണ്‍ തൈക്കാട്ടില്‍, ജസ്റ്റിന്‍ ഡേവിസ്, മണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സുബിന്‍, വൈശാഖ്, വിഷ്ണു, അജീഷ്, സോനു, ബിബിന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക