Image

കേളി കുടുംബ സഹായ ഫണ്ട് കൈമാറി

Published on 05 November, 2019
കേളി കുടുംബ സഹായ ഫണ്ട് കൈമാറി

കോഴിക്കോട് : റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകനായിരുന്ന കൊയിലാണ്ടി സ്വദേശി ഗിരീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി, കേളി അസീസിയ ഏരിയ കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായഫണ്ട് കൈമാറി.

കൊയിലാണ്ടി ദര്‍ശനമുക്കില്‍, പ്രവാസി സേവാകേന്ദ്രത്തിന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഫണ്ട് കൈമാറിയത്. ജില്ലാ പ്രവാസി വെല്‍ഫെയര്‍ & ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പേരോത്ത് പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കേരളാ പ്രവാസി സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാങ്ങോട്ടില്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി എംഎല്‍എ കെ. ദാസന്‍ ഗിരീഷിന്റെ കുടുംബത്തിന് ഫണ്ട് കൈമാറി. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്. കെ സത്യന്‍, കേളി ബദിയ രക്ഷാധികാരി കമ്മിറ്റി അംഗം റഫീഖ് പാലത്ത്, ലോക കേരള സഭാ അംഗം കബീര്‍ സലാല, പ്രവാസി വെല്‍ഫയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷഫീക്ക്, പ്രവാസി വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി ഗീതാകുമാരി, കേളി അംഗങ്ങളായിരുന്ന സുരേന്ദ്രന്‍ ആനവാതില്‍, മനാഫ്, ശശി പുത്തഞ്ചേരി എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഘം കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അബൂബക്കര്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക