Image

ലോകത്തിലെ 193-മത്‌ രാജ്യമായി സുഡാന്‍ നിലവില്‍ വന്നു

Published on 09 July, 2011
ലോകത്തിലെ 193-മത്‌ രാജ്യമായി സുഡാന്‍ നിലവില്‍ വന്നു
ജൂബ: ലോകത്തില്‍ ഒരു രാജ്യംകൂടി പിറവിയെടുത്തു. 193-മത്‌ രാജ്യമായി റിപ്പബ്ലിക്ക്‌ ഓഫ്‌ സൗത്ത്‌ സുഡാന്‍ ഇന്ന്‌ പിറവിയെടുത്തു. രണ്ടു പതിറ്റാണ്ട്‌ നീണ്ട രക്ത രൂക്ഷിത ആഭ്യന്തര യുദ്ധത്തിനൊടുവിലാണ്‌ സുഡാന്‍ സ്വതന്ത്ര രാഷ്ട്രാമാകുന്നത്‌. ജനങ്ങള്‍ പതാക ഉയര്‍ത്തിയും പാട്ടു പാടിയും നൃത്തം ചെയ്‌തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരുവുകളില്‍ ആഘോഷ പരിപാടികള്‍നടത്തി. രണ്ടു പതിറ്റാണ്ട്‌ നീണ്ട ആഭ്യന്തര യുദ്ധത്തില്‍ കുറഞ്ഞത്‌ 20 ലക്ഷത്തോളം രക്തസാക്ഷികളെ സൃഷ്ടിച്ചാണ്‌ സുഡാനില്‍നിന്ന്‌ ദക്ഷിണ സുഡാന്‍ മോചനം നേടുന്നത്‌. ഇതിനിടെ ഒന്നര ലക്ഷത്തിലധികം ദഷിണ സുഡാനികളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ്‌ കണക്ക്‌. 2005ല്‍ നിര്‍മിച്ച ഇടക്കാല ഭരണഘടനയനുസരിച്ചാകും ദക്ഷിണ സുഡാനില്‍ പുതിയ ഭരണകൂടം പ്രവര്‍ത്തിക്കുക. ഇതനുസരിച്ച്‌ പ്രസിഡന്റിനാണ്‌ രാജ്യത്തിന്റെ ഭരണ ചുമതല. സല്‍വാ മയാര്‍ദിതിനായിരിക്കും ശനിയാഴ്‌ച മുതല്‍ പ്രസിഡന്റിന്റെ ചുമതല.

ഔദ്യോഗിക ആഘോഷ ചടങ്ങുകളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സുഡാന്‍ പ്രസിഡന്റ്‌ ഉമര്‍ അല്‍ ബശീറും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക