Image

വെള്ളേപ്പത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍

Published on 05 November, 2019
വെള്ളേപ്പത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍

തൃശൂരിന്റെ പ്രാതല്‍ മധുരത്തിന്റെ കഥയുമായി വെള്ളേപ്പം വരുന്നു. മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറില്‍ 17ന് ആരംഭിക്കും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങും. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.


ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എല്‍ ഗിരീഷ് കുട്ടന്‍ ആണ്. ചിത്രം ഒക്ടോബര്‍ പതിനഞ്ചിന് തൃശ്ശൂരിലും പരിസരത്തും ആയാണ് ചിത്രീകരണം ആരംഭിക്കും. ചിത്രം നിര്‍മിക്കുന്നത് ടി എം റഫീഖ് ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക