Image

സിനം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 05 November, 2019
സിനം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

അരുണ്‍ വിജയിയെ നായകനാക്കി ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. 'സിനം' എന്നാണ് ചിത്രത്തിന്‍റെ പേര്. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് ചിത്രത്തിലെ നായിക.


ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി 'ഹരിദാസ്' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷബീര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. സിനം എന്നാല്‍ കോപം എന്നാണ് അര്‍ഥം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക