Image

പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 എണ്ണം മടങ്ങി; ധനമന്ത്രി

Published on 05 November, 2019
പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 എണ്ണം മടങ്ങി; ധനമന്ത്രി

തിരുവനന്തപുരം: 2018 പ്രളയത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ ചെക്കുകളില്‍ 578 ചെക്കുകള്‍ മടങ്ങിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. 6.31 കോടി രൂപയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്. തുക തിരിച്ചുകിട്ടാന്‍ നടപടി എടുത്തതിലൂടെ 5 കോടി 80 ലക്ഷം ലഭിച്ചു. ഇനിയും 331 ചെക്കുകളില്‍ നിന്നും തുക ലഭിക്കാനുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ തുകയുളള 43 ചെക്കുകള്‍ മടങ്ങിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.


കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഇതുവരെ ലഭിച്ചത് 4656.93 കോടി രൂപയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന കുപ്രചരണങ്ങളെ മറികടന്നാണ് പണം ഒഴുകിയത്. കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ 15,664 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതില്‍ 10,840 കുടുംബങ്ങളും സര്‍ക്കാര്‍ ധനസഹായം മൂന്ന്‌ തവണകളായി നേരിട്ട്‌ കൈപ്പറ്റുന്ന രീതി തെരഞ്ഞെടുത്തവരാണെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക