Image

ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Published on 05 November, 2019
ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗത്തിന് പൂട്ട് വീഴുന്നു. ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്.


വാട്ട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്.

വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ളതാണ് നേരത്തെയുള്ള ഉത്തരവ്. ഈ ഉത്തരവ് കാര്യക്ഷമമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തിലിന് പിന്നാലെയാണ് പുതിയ ഉത്തരവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കുന്നു.


വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന ഇതേ സര്‍ക്കുലറില്‍ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

Join WhatsApp News
Jose Elacate 2019-11-05 19:54:54
A positive step. Congratulations to all parties involved!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക