Image

യു.എ.പി.എ അറസ്റ്റ്: പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്ന് പൊലീസ് സൂപ്രണ്ട്; മാറ്റാന്‍ നീക്കം

Published on 05 November, 2019
യു.എ.പി.എ അറസ്റ്റ്: പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്ന് പൊലീസ് സൂപ്രണ്ട്; മാറ്റാന്‍ നീക്കം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത നിയമ വിദദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ് സൂപ്രണ്ട്. പ്രതികാളായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് എന്നിവരെ കോഴിക്കോട് നിന്ന് മാറ്റണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.


പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഉടന്‍ ഡിജിപിക്ക് അപേക്ഷ നല്‍കും.

അതേസമയം മാവോയിസ്റ്റ്പ്രവര്‍ത്തകര്‍ എന്ന് പ്രതികള്‍ സമ്മതിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. യു.എ.പി.എ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്.ഐ.ആര്‍.


പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനില്‍ ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ പിടിച്ചെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകള്‍ ഉണ്ട്. മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ലേഖനം പിടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. മൂന്ന് പേരാണ് ഉണ്ടായിരുന്നെന്നും പോലീസ് എഫ്.ഐആറില്‍ പറയുന്നു.


അതേസമയം യു.എ.പി.എ അറസ്റ്റില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക