Image

ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ല.വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

Published on 05 November, 2019
ചീഫ് സെക്രട്ടറി എഴുതിയ ലേഖനം വായിച്ചിട്ടില്ല.വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച്‌ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനം വായിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ .


വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രതിപക്ഷ നേതാവിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.അട്ടപ്പാടിയില്‍ പരിശോധന നടത്തുകയായിരുന്ന പോലിസ് സംഘത്തിനു നേരെ വെടിയുതിര്‍ത്തത് മാവോവാദികളാണ്.


വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശരിയല്ല. ഭരണഘടനാ ലംഘനമൊന്നും അവിടെ ഉണ്ടായിട്ടില്ല. മാവോവാദികളെ ന്യായീകരിക്കുന്ന നിലപാടുകള്‍ മറ്റു ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക