Image

മുസ്ലിം പള്ളികളില്‍ സ്‌ത്രീപ്രവേശനം; പൊതുതാത്‌പര്യഹര്‍ജി പത്ത്‌ ദിവസത്തിന്‌ ശേഷം പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി

Published on 05 November, 2019
മുസ്ലിം പള്ളികളില്‍ സ്‌ത്രീപ്രവേശനം; പൊതുതാത്‌പര്യഹര്‍ജി പത്ത്‌ ദിവസത്തിന്‌ ശേഷം പരിഗണിക്കാമെന്ന്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: മുസ്ലിം പള്ളികളില്‍ സ്‌ത്രീപ്രവേശനം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യഹര്‍ജി പത്ത്‌ ദിവസത്തിന്‌ ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. തീരുമാനത്തിന്‌ പിന്നില്‍ പ്രത്യേക കാരണമുണ്ടെന്ന്‌ ജസ്റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ പറഞ്ഞു. 

നാലാഴ്‌ച സമയം അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ച കോറ്റതി കേന്ദ്രസര്‍ക്കാര്‍ അടക്കം കക്ഷികള്‍ക്ക്‌ പത്തുദിവസത്തിനകം നിലപാട്‌ അറിയിക്കാമെന്നും വിശദീകരിച്ചു.

 രാജ്യത്തെ മുഴുവന്‍ മുസ്ലിം പള്ളികളിലും സ്‌ത്രീപ്രവേശനം അനുവദിക്കണമെന്നാണ്‌ മഹാരാഷ്ട്ര പൂനെ സ്വദേശിയായ യാസ്‌മിന്റെ ആവശ്യം.

 ശബരിമല സ്‌ത്രീപ്രവേശനവിധിയുടെ പശ്ചാത്തലത്തിലാണ്‌ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന്‌ കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക