Image

ഇടുക്കിയിലെ ഡാമുകളില്‍ ഇന്ന്‌ ട്രയല്‍ റണ്‍; പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന്‌ മുന്നറിയിപ്പ്‌

Published on 05 November, 2019
 ഇടുക്കിയിലെ ഡാമുകളില്‍ ഇന്ന്‌ ട്രയല്‍ റണ്‍; പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന്‌ മുന്നറിയിപ്പ്‌

തിരുവനന്തപുരം; ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വേണ്ടി ഇടുക്കിയിലെ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ ഇന്ന്‌ നടത്തും. 

ചൊവ്വാഴ്‌ച രാവിലെ എട്ടിനും വൈകിട്ട്‌ അഞ്ചിനും ഇടയിലാണ്‌ ട്രയല്‍ റണ്‍ നടത്തുക. ഈ അവസരത്തില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക