Image

മേയറെ മാറ്റുന്നതില്‍ പ്രതിഷേധം; യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച്‌ സ്വതന്ത്ര കൗണ്‍സിലര്‍

Published on 05 November, 2019
മേയറെ മാറ്റുന്നതില്‍ പ്രതിഷേധം; യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച്‌ സ്വതന്ത്ര കൗണ്‍സിലര്‍

കൊച്ചി: കോര്‍പറേഷനിലെ സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകര്‍ യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചു. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ പിന്തുണ പിന്‍വലിച്ചത്‌.

73 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഇതോടെ യു.ഡി.എഫ്‌ അംഗങ്ങള്‍ 36 ആയി. 37 പേരുടെ പിന്തുണയാണ്‌ ഭരണം നിലനിര്‍ത്താന്‍ വേണ്ടത്‌.

സൗമിനി ജെയിനെ മാറ്റാന്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍ സംയുക്ത നീക്കം നടത്തുന്നതിനിടെയാണ്‌ ഗീതാ പ്രഭാകര്‍ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്‌. എന്നാല്‍ ഔദ്യോഗികമായി ഗീതാ പ്രഭാകര്‍ കത്തു നല്‍കിയിട്ടില്ല. വാര്‍ത്താ സമ്മേളനം നടത്തിയാണ്‌ കൗണ്‍സിലര്‍ ഇക്കാര്യം അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക