Image

എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 9 ന്.

അനശ്വരം മാമ്പിള്ളി Published on 05 November, 2019
എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 9 ന്.
ഗാര്‍ലാന്‍ഡ് : ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (IANANT) എല്ലാ വര്‍ഷങ്ങളിലും നടത്തിവരാറുള്ള എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 9, ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3:30വരെ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. ഗാര്‍ലാന്‍ഡ് ബ്രോഡ് വേ യിലുള്ള ഇന്ത്യന്‍ കല്‍ചുറല്‍ എഡ്യൂക്കേഷന്‍ സെന്ററാണ് ഇതിനായി ക്രമീ കരിച്ചിരിക്കുന്നത്. നഴ്‌സിങ് അന്തഃസത്തയെ വികസിപ്പിക്കാനുതകുന്ന തരത്തിലും, സങ്കീര്‍ണ്ണമായ ചുമതലകള്‍ ഏറ്റെടുത്തു കഴിവ് പ്രകടമാക്കുന്ന തരത്തിലും പ്രാപ്തമാക്കാനുള്ള ഒരു കോണ്‍ഫറന്‍സിനാണ് കഅചഅചഠ ഈ വര്‍ഷം രൂപം നല്കിട്ടുള്ളത്. ഇത്തവണത്തെ മുഖ്യ പ്രഭാഷകരായി ഡോ. ആഗനസ് തിരാടി (പ്രസിഡന്റ്, NAINA ) യും ഡോ. ഏലീസബത്ത്  സൈമനും (Professor of nursing at Newyork Institute of technology ) പങ്കെടുക്കുന്നതായിരിക്കും എന്ന് കഅചഅചഠ പ്രസിഡന്റ് മഹേഷ് പിള്ള അറിയിച്ചു. മുന്‍കൂര്‍ റെജിസ്‌ട്രേഷനും സാധ്യമാക്കിട്ടുണ്ട്.

http://www.ianant.org

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : മഹേഷ് പിള്ള (682) 4441066

                             

എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 9 ന്.
എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സ് നവംബര്‍ 9 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക