Image

ലാനയുടെ കവിതാ പുരസ്കാരം ബിന്ദു ടിജിയുടെ 'രാസമാറ്റ'ത്തിന്

Published on 04 November, 2019
ലാനയുടെ കവിതാ പുരസ്കാരം ബിന്ദു ടിജിയുടെ 'രാസമാറ്റ'ത്തിന്
നോര്‍ത്ത് അമേരിക്ക - കാനഡ യിലെ ഔദ്യോഗിക സാഹിത്യ സംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA-ലാന ) യുടെ 2019 കവിതാ പുരസ്‌കാരം
ബിന്ദു ടിജി യുടെ ' രാസമാറ്റം' എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു.
ലാനയുടെ ഈ വര്‍ഷത്തെ വിശിഷ്ടാഥിതി ബഹു . റിട്ട . ഡിജിപി ജേക്കബ് പുന്നൂസ് ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് ഡാളസ്സില്‍ വെച്ച് നടന്ന പതിനൊന്നാമത് ലാന ദേശീയ കണ്‍വെന്‍ഷനില്‍ വെച്ചാണ് പുരസ്‌കാരം നല്‍കിയത്.
കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ ബിന്ദു തൃശ്ശൂര്‍ സ്വദേശിയാണ് . തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം എടുത്ത് കാലിഫോര്‍ണിയ യില്‍ ഇലക്ട്രിക്കല്‍എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു . ആനുകാലികങ്ങളില്‍ കവിത എഴുതുന്നു . അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം .
വിവിധ നാടകങ്ങളിലും ഷോര്‍ട് ഫിലിമിലും ശ്രദ്ധേയമായ വേഷങ്ങള്‍ .അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തമായി എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരുപിടി ലഘു നാടകങ്ങളുണ്ട് .
ഈയിടെ സാന്‍ ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദി അണിയിച്ചൊരുക്കി അമേരിക്കയില്‍ വിവിധ സ്റ്റേജ് ക ളില്‍ അവതരിപ്പിച്ച കാട്ടുകുതിര നാടകത്തിലെ കുറത്തികല്യാണി എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു . നാടക ഗാനങ്ങളും ലളിത ഗാനങ്ങളും ഭക്തി ഗാനങ്ങളും എഴുതി ഗാനരചനാ രംഗത്തും തുടക്കമിട്ടിട്ടുണ്ട് .
2017 ലെ ബാഷോ ബുക്സ് സാഹിത്യ പുരസ്‌കാരം ലഭിച്ചു.
ഭര്‍ത്താവ് : ടിജി തോമസ്
കുട്ടികള്‍ : മാത്യു തോമസ് , അന്ന മരിയ തോമസ്
ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് ഡാളസ്സില്‍ വെച്ച് നടന്ന പതിനൊന്നാമത് ലാന ദേശീയ കണ്‍വെന്‍ഷനില്‍ വെച്ചാണ് പുരസ്‌കാരം നല്‍കിയത്.

ലാനയുടെ കവിതാ പുരസ്കാരം ബിന്ദു ടിജിയുടെ 'രാസമാറ്റ'ത്തിന്
Join WhatsApp News
P R G 2019-11-04 20:53:24
Congratulations..... Best of luck for future endeavors......
A.C.George-Houston-Texas 2019-11-04 21:08:48
Congratulations to Bindu T.G. 
Bindu Tiji 2019-11-06 13:28:23
Thank you all 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക