Image

ഫൊക്കാന ന്യൂജേഴ്‌സി അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വിശിഷ്ടാതിഥികളായി ഗള്‍ഫ് മലയാളി സംഘടനകളും

അനില്‍ പെണ്ണുക്കര Published on 04 November, 2019
ഫൊക്കാന ന്യൂജേഴ്‌സി അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വിശിഷ്ടാതിഥികളായി ഗള്‍ഫ് മലയാളി സംഘടനകളും
അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ന്യൂജേഴ്‌സി അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ വിശിഷ്ടാതിഥികളായി ഗള്‍ഫ് മലയാളി സംഘടനകളും പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .ഷാര്‍ജ ,അബുദാബി പ്രവാസി മലയാളി സംഘടനാ പ്രതിനിധികളെ ന്യൂജേഴ്‌സി കണ്‍വെന്‍ഷനിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തു .  2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ ഇത്തവണ ലോക മലയാളികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടും .ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രവാസി സംഘടനകള്‍ക്ക് വിലയിരുത്തുവാനും പരസ്പര സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാനും സാധിക്കുന്നതിനു വേണ്ടിയാണ് ഇത്തവണത്തെ ഫൊക്കാന കണ്‍വന്‍ഷനില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും നാഷണല്‍ കണ്‍വന്‍ഷനില്‍ പ്രാധാന്യം വേണമെന്ന് തീരുമാനിച്ചത് .

കഴിഞ്ഞയാഴ്ച ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ,പോള്‍ കറുകപ്പിള്ളില്‍ ,ബാബു സ്റ്റീഫന്‍ തുടങ്ങിയവര്‍ അബുദാബിയിലും ,ഷാര്‍ജയിലും സന്ദര്‍ശനം നടത്തി ഗള്‍ഫ് മലയാളി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് ഔദ്യോഗികമായി കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിരുന്നു .

ലോകത്തിലെ തന്നെ മികച്ച പ്രവാസി സംഘടനയായ ഫൊക്കാനയുടെ പ്രതിനിധികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത് .ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും,അബുദാബിയിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും ഫൊക്കാന പ്രസിഡന്റിനും സംഘത്തിനും ലളിതമായ സ്വീകരണം നല്‍കി . എന്‍ ടി വി  ചെയര്‍മാന്‍ മാത്തുക്കുട്ടി കാടോണ്‍, വിവിധ സംഘടനാ ഭാരവാഹികളായ ഷംസുദ്ധീന്‍  ബിന്‍  മൊഹിദീന്‍   ഡോ. അന്‍വര്‍  അമീന്‍  , എ കെ   പ്രശാന്ത്,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി  ജോണ്‍സന്‍ .ഡി.നടരാജന്‍ , ജോണ്‍  സാമുവേല്‍   കുര്യാക്കോസ് തുടങ്ങി ഗള്‍ഫ്  സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി നേതാക്കളും  പ്രവര്‍ത്തകരും  വിവിധ ചടങ്ങുകളില്‍ ഫൊക്കാന പ്രസിഡന്റിനും സംഘത്തിനുമൊപ്പം പങ്കെടുത്തു .



ഫൊക്കാന ന്യൂജേഴ്‌സി അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ വിശിഷ്ടാതിഥികളായി ഗള്‍ഫ് മലയാളി സംഘടനകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക