Image

ഈ വാക്കുകള്‍ കേള്‍ക്കാന്‍ ഏറെ ആഗ്രഹിച്ചത് : ജന്മദിനത്തില്‍ വികാരധീനനായി ചാക്കോച്ചന്റെ കുറിപ്പ്

Published on 04 November, 2019
ഈ വാക്കുകള്‍ കേള്‍ക്കാന്‍ ഏറെ ആഗ്രഹിച്ചത് : ജന്മദിനത്തില്‍ വികാരധീനനായി ചാക്കോച്ചന്റെ കുറിപ്പ്

മലയാളത്തിന്റെ ഏറ്റവും പ്രീയപ്പെട്ട നായകനായ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ 43 ാം പിറന്നാളായിരുന്നു നവംബര്‍ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളില്‍ ഒന്നായിരുന്നു. മകന്‍ ഇസഹാഖിന്റെ വരവിന് ശേഷമുള്ളആദ്യ പിറന്നാള്‍. ചാക്കോച്ചന് മാത്രമല്ല പ്രിയക്കും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്.

തന്റെ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്ക്‌വെച്ച് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ വാക്കുകള്‍ എല്ലാവരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്.

കേക്കിന്റെ മുകളിലായി മകനെ ചുംബിച്ച് വാരിപ്പുണര്‍ന്ന നില്‍ക്കുന്ന ഒരു അച്ഛനെ കാണാം. താഴെ എന്റെ അപ്പയ്ക്ക് ജന്മദിനാശംസകള്‍ എന്നും എഴുതിയിരിക്കുന്നു. ഈ വാക്കുകള്‍ കൊണ്ട് തന്നെയാണ് ചാക്കോച്ചന്‍ തന്റെ കുറിപ്പ് ആരംഭിച്ചത്. ഈ വാക്കുകള്‍ കേള്‍ക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചതാണ്. ഇപ്പോള്‍ 25 വയസ്സ് ചെറുപ്പമാണ് തോന്നുതെന്നും താരം പറഞ്ഞു. ഒപ്പം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാര്‍ക്കും നന്ദി അറിയിക്കാനും താരം മറന്നില്ല. 

ദുബായില്‍ വെച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. അവതാരകനും നടനുമായ മിഥുനും ഭാര്യ ലക്ഷമിയും ഒപ്പമുണ്ടായിരുന്നു ഇവര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍. താരം സിനിമയില്‍ ആധിപത്യം തുടരട്ടെ എന്നാശംസിച്ച് കൊണ്ട് മിഥുന്‍ ചിത്രങ്ങള്‍ പങ്ക്‌വെച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക