Image

പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നല്‍കി.

Published on 04 November, 2019
പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നല്‍കി.
ദമ്മാം: 17 വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടയമംഗലത്തിന്, നവയുഗം സാംസ്‌ക്കാരികവേദി  അമാമ്ര യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നല്‍കി.

നവയുഗം അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തില്‍ വെച്ച്,  യൂണിറ്റ് രക്ഷാധികാരി സി.ജോണ്‍ നവയുഗത്തിന്റെ ഉപഹാരം  രാജേഷിന് കൈമാറി.

നവയുഗം ദമ്മാം മേഖല കമ്മിറ്റി  സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, മേഖല  പ്രസിഡന്റ്  ഗോപകുമാര്‍ അമ്പലപ്പുഴ, മേഖല ട്രെഷറര്‍ ശ്രീലാല്‍, അമാമ്ര യൂണിറ്റ് സെക്രട്ടറി കോശി തരകന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ രാധാകൃഷ്ണന്‍ സ്വാഗതവും, നിസാര്‍ നന്ദിയും പറഞ്ഞു.

യാത്രയയപ്പ് യോഗത്തിന്  നവയുഗം നേതാക്കളായ  സതീഷ്ചന്ദ്രന്‍, ജോമോന്‍, ബിനു പോത്തന്‍കോട്, സന്തോഷ്, ഷാജി, ബാബു പാപ്പച്ചന്‍, മുഹമ്മദ് ഷാ, മുരളിവേണുഗോപാല്‍, ഷഫീഖ്  എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നല്‍കി.പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക