സൗബിന്‍ ഷഹീര്‍ നായകനാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന മലയാള ചലച്ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും. രതീഷ് ബാലകൃഷ്ണനാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടിന് പ്രധാനവേഷം സിനിമയില്‍ ഉണ്ട്. കിടിലന്‍ മേക്കോവറിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചി ത്രത്തിന്റെ ഓരോ വിശേഷങ്ങളും മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും.
സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്. സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഷ്യയില്‍ ചിത്രീകരിച്ച സിനിമയാണ് ഇത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് നിര്‍മ്മാണം.