Image

ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ ചിത്രം വരുന്നു

Published on 04 November, 2019
ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ ചിത്രം വരുന്നു

കൊച്ചി: ബിനീഷ് ബാസ്റ്റിനെ നായകനാക്കി പുതിയ ചിത്രം വരുന്നു. പുതുമുഖ സംവിധായകൻ സാബു അന്തിക്കായിയാണ് ചിത്രം ഒരുക്കുന്നത്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്‍റെ കഥയാണ് ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പറയുന്നത്. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനില്‍ രാധാകൃഷ്ണൻ മേനോനില്‍നിന്ന് അവഗണന നേരിട്ടതിന് പിന്നാലെയാണ് പുതിയ സിനിമ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത്.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനില്‍ നിന്ന് അവഗണന നേരിട്ടതിന് പിന്നാലെയാണ് പുതിയ സിനിമ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത്. നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവാദം പുകഞ്ഞു കൊണ്ടിരിക്കുകയാണ്.പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് സംഭവം. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച്‌ നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക