Image

വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ്

ജോസ് മാളേയ്ക്കല്‍ Published on 03 November, 2019
വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ്
ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ നോര്‍ത്തീസ്റ്റ് റിജിയണല്‍ ലവലില്‍ സംഘടിപ്പിച്ച ഏഴാമത് കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ടീം ചാമ്പ്യന്മാരും, ഫിലാഡല്‍ഫിയ സെ. പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയക്ക് കത്തീഡ്രല്‍ ടീം റണ്ണര്‍ അപ്പും ആയി ട്രോഫി നേടി.

നവംബര്‍ 2 ശനിയാഴ്ച്ച 8:00 മണിമുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്.
രാവിലെ 8:30 നു എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഉല്‍ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ 5 ടീമുകള്‍ മാറ്റുരച്ചു. രാവിലെ 8:30 ന് ആരംഭിച്ച പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തിലാണ് ഫിലാഡല്‍ഫിയ സീറോമലബാര്‍ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍æകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത മേജര്‍ ആര്‍ച്ചുബിഷപ്പും, അത|ന്നതകര്‍ദ്ദിനാളുമായിêന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തിയ ഏഴാമത് ദേശീയ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റായിരുന്നു ശനിയാഴ്ച്ച സമാപിച്ചത്.

ആന്‍ഡ്രു (ലാല്‍) കന്നാടന്‍, ജോസഫ് കന്നാടന്‍, ജോര്‍ജ് കാനാട്ട്, ജോണ്‍ തെക്കുംതല, ബാജിയോ ബോസ്, അഖില്‍ വിന്‍സന്റ്, ജസ്റ്റിന്‍ മാത്യൂസ്, ആഷ്‌ലി തോപ്പില്‍ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ സീറോമലബാര്‍ ടീമില്‍ കളിച്ചത്.

മേവട ജോസഫ് കൊട്ടുകാപ്പള്ളി ആണു ടൂര്‍ണമെന്റ് മെഗാസ്‌പോണ്‍സര്‍. ഫിലാഡല്‍ഫിയായിലെ പ്രമുഖ അക്കൗണ്ടിങ്ങ് സ്ഥാപനമായ ജോര്‍ജ് ഗോള്‍ഡ്‌സ്റ്റെയിന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മാത്യു  സി. പി. എ കോസ്‌പോണ്‍സറും. 

ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമിന് കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് കപ്പും, കാഷ് അവാര്‍ഡും എസ് എം സി സി സ്ഥാപകനേതാവുകൂടിയായ ജോര്‍ജ് മാത്യു സി. പി. എ നല്‍കി ആദരിച്ചു. റണ്ണര്‍ അപ് ടീമിനുള്ള എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി സമ്മാനിച്ചു. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് എം. വി. പി ഉള്‍പ്പെടെയുള്ള പ്രത്യേക ട്രോഫികളും ലഭിച്ചു.

സീറോമലബാര്‍പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, ബിë പോള്‍,  സെക്രട്ടറി ടോം പാറ്റാനിയില്‍, എസ്.എം.സി.സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് ആലീസ് ആറ്റുപുറം, സെക്രട്ടറി സാലി ജോസഫ്, ജോയിന്റ് സെക്രട്ടറി ജോജി ചെറുവേലില്‍, ട്രഷറര്‍ സുനില്‍ തോംസണ്‍, ജോയിന്റ് ട്രഷറര്‍ ബെന്നി ജേക്കബ്,  റോഷിന്‍ പ്ലാമൂട്ടില്‍, ജോസഫ് വര്‍ഗീസ്, സണ്ണി പടയാറ്റില്‍, ജെറി കുരുവിള, എം. സി. സേവ്യര്‍, സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ജെയ്ബി ജോര്‍ജ്, ജോയി കêമത്തി, ജോജോ കോട്ടൂര്‍, സിബിച്ചന്‍ മുക്കാടന്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റു ചെയ്തു. ആന്‍ഡ്രു കന്നാടന്‍ ആയിêì ടൂര്‍ണമെന്റ് യൂത്ത് കോര്‍ഡിനേറ്റര്‍.
ഫോട്ടോ: ജെറി കുരുവിള

വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ് വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ് വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ് വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് ചാമ്പ്യന്‍; സെ. പീറ്റേഴ്‌സ് റണ്ണര്‍ അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക