Image

'മാവോയുടെ പുസ്തകം കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുമെങ്കില്‍ എകെജി സെന്ററില്‍ ഉള്ളവരെ അറസ്റ്റ് ചെയ്യണം' -ജോയ് മാത്യൂ

Published on 03 November, 2019
'മാവോയുടെ പുസ്തകം കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുമെങ്കില്‍ എകെജി സെന്ററില്‍ ഉള്ളവരെ അറസ്റ്റ് ചെയ്യണം' -ജോയ് മാത്യൂ


കോഴിക്കോട്: മാവോ സേ തൂങ്ങിന്റെ പുസ്തകങ്ങള്‍ കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ആദ്യം എകെജി സെന്ററിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുടെ നയമാണ് പോലീസിന്റെ നയം ആ നയം ജനവിരുദ്ധമായാല്‍ ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് പറയും. കോഴിക്കോട്ട് രണ്ട് സി.പി.എം. പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..

അത്തരം ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗില്‍ എങ്ങനെയാണ് രാജ്യദ്രോഹിയായതെന്നാണ് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ഇതിന് മറുപടി പറയേണ്ടതും, അദ്ദേഹം തന്നെയാണ് ഇതിന്റെ ഉത്തരവാദിജോയ് മാത്യു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക