Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കേരള പിറവി ആഘോഷം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യും

ജോഷി വള്ളിക്കളം Published on 03 November, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ കേരള പിറവി ആഘോഷം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 63 വര്‍ഷം തികയുന്ന ഈ അവസരത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷനും അത് ആഘോഷിക്കുകയാണ്. നവംബര്‍ നാലാം തീയതി തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സിഎംഎ ഹാളില്‍ വച്ചാണ് അഘോഷപരിപാടികള്‍ നടക്കുന്നത്.

ചടങ്ങില്‍ കോട്ടയത്തിന്റെ എംപി തോമസ് ചാഴികാടന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഷിക്കാഗോയിലെ എല്ലാ മലയാളികളേയും നവംബര്‍ നാലിനു നടക്കുന്ന ചടങ്ങിലേക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനും മറ്റു ഭാരവാഹികളും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക