Image

'ഹാപ്പി ബര്‍ത്ത്ഡേ അപ്പാ, ഏറെ നാളാണ് ഈ വാക്ക് കേള്‍ക്കാനായി കാത്തിരുന്നത്'; കുഞ്ഞ് 'ഇസ'യുടെ പുതിയ ചിത്രം പങ്കുവെച്ച്‌ ചാക്കോച്ചന്‍

Published on 03 November, 2019
'ഹാപ്പി ബര്‍ത്ത്ഡേ അപ്പാ, ഏറെ നാളാണ് ഈ വാക്ക് കേള്‍ക്കാനായി കാത്തിരുന്നത്'; കുഞ്ഞ് 'ഇസ'യുടെ പുതിയ ചിത്രം പങ്കുവെച്ച്‌ ചാക്കോച്ചന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസമാണ് തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 'ഹാപ്പി ബര്‍ത്ത്ഡേ അപ്പാ' എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. ഈ വാക്ക് കേള്‍ക്കാനായി താന്‍ ഏറെ കാത്തിരുന്നു എന്നാണ് കേക്കിന്റെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് ഫേസ്ബുക്കില്‍ ചാക്കോച്ചന്‍ കുറിച്ചത്.

കുഞ്ഞ് ഇസയുടെ പുതിയ ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഒപ്പം തനിക്ക് ആശംസകര്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയും താരം പറഞ്ഞു.


ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. 'ഇസ' എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക