Image

നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം : നാളെ ഫെഫ്കയുടെ സമവായ ചര്‍ച്ച. അനില്‍ ഫെഫ്കക്ക് വിശദീകരണം നല്‍കി

Published on 03 November, 2019
നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം : നാളെ ഫെഫ്കയുടെ സമവായ ചര്‍ച്ച. അനില്‍ ഫെഫ്കക്ക് വിശദീകരണം നല്‍കി

തിരുവനന്തപുരം: നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നാളെ സമവായ ചര്‍ച്ച നടത്തും. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചര്‍ച്ചക്ക് വിളിച്ചു.


അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനില്‍ ഫെഫ്കക്ക് വിശദീകരണം നല്‍കി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ നല്‍കുന്ന വിശദീകരണം.


പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക നിലപാടെടുത്തിരുന്നു. പാലക്കാട് മെ‍ഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്.


തന്‍റെ സിനിമയില്‍ ചാന്‍സ് ചോദിച്ച്‌ നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി
പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ഉയര്‍ന്ന ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക