Image

ഹാലോവീന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 02 November, 2019
ഹാലോവീന്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഒക്‌ടോബര്‍ മുപ്പത്തൊന്നത്രേ,
"ഹാലോവീ'നാഘോഷദിനം;
സായാഹ്നത്തില്‍ വീഥിയിലൂടെ,
പുതുവേഷക്കാര്‍ വരവായി;
മത്തങ്ങാപ്പാത്രങ്ങളുമേന്തി,
കുട്ടിക്കൂട്ടം നിരനിരയായ്,
വീടുകള്‍തോറും കയറുന്നു,
വാതില്‍മണികള്‍ മുഴക്കുന്നു,
കതകുതുറക്കും നേരം മുന്നില്‍,
ഭീതിദരൂപിരികളായമ്പേ!
പെട്ടെന്നവരുടെ സമവാക്യം,
മാറ്റൊലിയായി കാതുകളില്‍,
"ട്രിക് ഓര്‍ ട്രീറ്റ്, 'ട്രിക് ഓര്‍ ട്രീറ്റ്'.

വര്‍ണ്ണപ്പൊതികളില്‍ മാധുര്യം,
വീട്ടുകാരുടെ സമ്മാനം,
ചോക്ലേറ്റുകളായാമോദം,
വീണ്ടും വീണ്ടും ഘോഷങ്ങള്‍;
ആവേശത്തോടീമട്ടില്‍,
വരവും പോക്കും തുടരുന്നു,
ആരവമാര്‍ത്തനമായി,
"ട്രിക് ഓര്‍ ട്രീറ്റ്, 'ട്രിക് ഓര്‍ ട്രീറ്റ്'.

മാനവരാശിക്കാദിമുതല്‍,
കാലദേശാദികളെന്യേ,
വിചിത്രമായ വിശ്വാസങ്ങള്‍,
ആചാരങ്ങളുമതുപോലെ:
പാശ്ചാത്യര്‍ ചിലര്‍ ഭവനത്തില്‍-
മുറ്റത്തെങ്ങുമൊരുക്കുന്നു,
അസ്ഥിപഞ്ജരം, തലയോട്ടി,
മൃഗരൂപങ്ങള്‍, മാറാല,
ഭയദായകമിക്കോലങ്ങള്‍,
മാടിവിളിക്കും കാഴ്ചകളായ്,
ഭൂതപ്രേത പിശാചുക്കള്‍ തന്‍,
വിളയാട്ടത്തിന്‍ വേളയിതോ?

വികലമനസ്സിന്‍ വിഹ്വലത,
അന്ധവിശ്വാസം പാകുന്ന,
ജീവിതവീഥിയിലെന്തെല്ലാം,
വിസ്മയകരമാം ദൃശ്യങ്ങള്‍!

Join WhatsApp News
amerikkan mollakka 2019-11-03 19:01:56
ശ്രീമതി മാർഗരീറ്റ സാഹിബാ ഇങ്ങടെ  
കബിതകൾ ഞമ്മക്ക് ഇസ്റ്റാണ് . കാരണം 
ഞമ്മക്ക് ഇങ്ങടെ കബിതകൾ മനസ്സിലാകുന്നുണ്ട്. 
ആചാരങ്ങൾ ഉപദ്രവമാകുന്നില്ലെങ്കിൽ 
അര്മാദിക്ക തന്നെ  ഇമ്മടെ മലയാളീടെ 
ബിചാരം ഓനെ കയിഞ്ഞു ആരുമില്ലെന്നാണ്.
ബരും തലമുറ ഒരു മലയാളി ഹാലോവീൻ 
ദിനം ആഘോസിക്കും. മലയാളിന്റെ പൊങ്ങച്ചവും 
പത്രാസും ഒക്കെ കാട്ടി ഒരു ദിനം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക