Image

ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 November, 2019
ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു
ഡാളസ് : സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു. ഡാലസിലെ സെന്റ് തോമസ് സീറൊ മലബാര്‍ ഫൊറോന ദൈവാലയത്തില്‍ ഒക്ടോബര്‍ 27 നു നടന്ന ചടങ്ങില്‍ ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഓദ്യോദിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍, ഷെക്കെയ്‌ന ടിവി ചെയര്‍മാന്‍ ബ്രദര്‍ സന്തോഷ് കരുമാത്ര, യുഎസ് കോര്‍ഡിനേറ്റര്‍ ജിബി പാറക്കല്‍ , അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ രാജ് കുമാര്‍ തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഷെക്കെയ്‌ന ടിവിക്ക് ആശംസകള്‍ അര്‍പ്പിച്ച മാര്‍ ജേക്കബ് അങ്ങാടിയത്ത് ചാനലിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ത്താവ് ജീവനും പ്രകാശവുമാകട്ടെയെന്നു പറഞ്ഞു. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ബ്രദര്‍ സന്തോഷ് കരുമാത്ര വിശദീകരിച്ചു. സഭാ പിതാക്കന്മാരുടെ അംഗീകാരത്തോടെയും ആശംസകളോടെയുമാണ് വിശ്വാസ പ്രഘോഷണം മുന്‍നിര്‍ത്തിയുള്ള ഈ മാധ്യമ ശുശ്രൂഷാ ചാനല്‍.

24 മണിക്കൂറും പ്രവര്‍ത്തന നിരതമായ ഈ ക്രൈസ്തവ സാറ്റലൈറ്റ് വാര്‍ത്താ ചാനല്‍ യുട്യൂബ് സ്ട്രീമിങ്ങിലും, ഉടന്‍ യപ്പ്, റോക്കു പ്ലാറ്റ്‌ഫോമുകളിലുടെയും ലഭ്യമാണ്. ബ്രദര്‍ സന്തോഷ് കരുമാത്ര, ഫാ. ജോഷി എളമ്പാശ്ശേരില്‍, ജിബി പാറക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഷെക്കെയ്‌ന ടെലിവിഷന്‍ അമേരിക്കയില്‍ ലോഞ്ച് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക