Image

സ്‌പൈസി 7 പ്രവര്‍ത്തനം ആരംഭിച്ചു

റെജി പാറയ്ക്കന്‍ Published on 10 May, 2012
സ്‌പൈസി 7 പ്രവര്‍ത്തനം ആരംഭിച്ചു
മെല്‍ബണ്‍: മെല്‍ബണിലെ പാസ്‌കോ വെയിന്‍ റോഡില്‍ മലയാളികളുടെ ഉടമസ്ഥതയില്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയുടെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരി ഫാ. ഷിനു എന്നിവര്‍ പ്രാര്‍ഥനകള്‍ ചൊല്ലി കടയുടെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. 

മെല്‍ബണില്‍ ബിസിനസ് രംഗത്ത് കടന്നുവരുന്ന ചെറുപ്പക്കാരുടെ പ്രതിനിധികളായ തോമസ് പണിക്കര്‍, ജോബി ജോര്‍ജ് എന്നിവരാണ് സ്‌പൈസി 7 സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥര്‍. കേരളത്തിലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍ എല്ലാം തന്നെ സ്‌പൈസി 7 ല്‍ ഉണ്ട്. അതോടൊപ്പം സ്‌നാക് ബാറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ രുചികരമായ ലക്ഷുഭക്ഷണ ശാലയും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നു. 

സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറകിലായി കാര്‍പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് തോമസ് പണിക്കരും ജോബി ജോര്‍ജും അറിയിച്ചു.

വിലാസം:44 Pasco Vain Road
Monipond

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക