Image

പെണ്‍പൂവുകളോട് (കവിത: സിന്ധു നാരായണന്‍)

Published on 02 November, 2019
പെണ്‍പൂവുകളോട് (കവിത: സിന്ധു നാരായണന്‍)
തീയില്‍ കുരുക്കണം
ഏതു വെയിലിലും
വാടിപ്പോകരുത്!

അന്യായങ്ങള്‍ക്കെതിരെ
ശബ്ദമുയര്‍ത്തണം
പെണ്ണിനു മാത്രമായുള്ള
'അച്ചടക്കം '
കാറ്റില്‍ പറത്തണം.

ഉറച്ച ചുവടോടെ
മുന്നേറണമെന്നും .
'ദുര്‍ബല ' എന്നത്
പഴമൊഴിയാക്കണം!

ചിറകരിയാനെത്തുന്ന
മാത്രയില്‍
സുരക്ഷ തന്‍ കരങ്ങള്‍
ഏതെന്നോര്‍ക്കണം
തിരിച്ചറിയണം
പൊരുതി ജയിക്കണം
ഉയരങ്ങളിലേക്ക്
പറക്കണം
തീയില്‍
കുരുത്തവളായെന്നും ...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക