Image

നവതി പിന്നിട്ട നര്‍മ്മങ്ങള്‍' പ്രകാശനം ചെയ്തു

Published on 10 May, 2012
നവതി പിന്നിട്ട നര്‍മ്മങ്ങള്‍' പ്രകാശനം ചെയ്തു
തിരുവല്ല: ചിരിയിലൂടെ ലോകത്തിന് ചിന്തകള്‍ സമ്മാനിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ പ്രസംഗങ്ങളെ ആസ്പദമാക്കി  ഒരുഗ്രന്ഥം കൂടി പുറത്തിറങ്ങി.

മാര്‍ കിസോസ്റ്റത്തിന്റെ തൊണ്ണൂറ് വയസിനുശേഷമുള്ള പ്രസംഗങ്ങളെ ആസ്പദമാക്കി  പത്രപ്രവര്‍ത്തകനായ അലക്‌സ് തെക്കന്‍നാട്ടില്‍ രചിച്ച് ക്രൈസ്തവ സാഹിത്യ സമിതി  പ്രസിദ്ധീകരിച്ച മാര്‍ ക്രിസോസ്റ്റത്തിന്റെ നവതി പിന്നിട്ട നര്‍മ്മങ്ങള്‍  എന്ന ഗ്രന്ഥം മാര്‍ ക്രിസോസ്റ്റത്തിനു നല്‍കി ചലച്ചിത്രതാരം മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. തിരുവല്ലയില്‍ മെത്രാപ്പൊലീത്തയുടെ ജന്മദിന സമ്മേളനത്തിലാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍   രാധാകൃഷ്ണന്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍  ക്രിസോസ്റ്റമോസ്, സിഎസ് ഐ ബിഷപ് തോമസ് സാമുവല്‍, മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്, കോട്ടയം  കൊച്ചി ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ക്‌നാനാനായ സഭ കല്ലിശേരി മേഖലാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്,  ആന്റോ ആന്റണി എംപി എന്നിവര്‍ സംബന്ധിച്ചു.

തിരുമേനിയുടെ പ്രസംഗങ്ങളിലെ ആശയങ്ങളും  ഫലിതങ്ങളും ക്രോഡീകരിച്ച്   128 പേജുകളിലായാണ് പുസ്തകം. ഫലിതങ്ങള്‍ രേഖാചിത്രങ്ങളുടേയും കാരിക്കേച്ചറിന്റേയും സഹായത്തോടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഗ്രന്ഥകാരന്‍ തന്നയാണ് കാരിക്കച്ചേറും രേഖാചിത്രങ്ങളും വരച്ചിരിക്കുന്നത്. മാര്‍ ക്രിസോസ്റ്റത്തോടൊപ്പം നാനൂറോളം വേദികളില്‍ പോയിട്ടുള്ള ഗ്രന്ഥകാരന്‍  മാര്‍ ക്രിസോസ്റ്റത്തോടൊപ്പം നൂറ് വേദികള്‍ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.  ഈ ഗ്രന്ഥം ഒന്‍പത് പതിപ്പുകളിലായി 12,000 കോപ്പികള്‍ വിറ്റഴിഞ്ഞു.  ഗ്രന്ഥകര്‍ത്താവിന്റെ അഞ്ചാമത്തെ ഗ്രന്ഥമാണ് മാര്‍ ക്രിസോസ്റ്റത്തിന്റെ നവതി പിന്നിട്ട നര്‍മ്മങ്ങള്‍. തിരുവല്ല സിഎസ്എസ് ബുക്ക്‌ഷോപ്പില്‍നിന്നും ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക