Image

സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക്.

മാത്യു പത്തായത്തില്‍ Published on 02 November, 2019
സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക്.
ഡാളസ്: നവംബര്‍ 3 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ റിച്ചാര്‍ഡ്‌സണിലുള്ള ഐസ്മാന്‍ സെന്ററില്‍ (2351 Performance Dr , Richardson,Tx 75082) വെച്ച് ക്രിസ്തിയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.

ഇന്ത്യയിലെ പ്രമുഖ കീബോര്‍ഡ് മാന്ത്രിക സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും, ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ഗാനാലാപന രംഗത്ത് എത്തിയ അഞ്ജു ജോസഫും കൂട്ടരും ചേര്‍ന്ന് ഒരുക്കുന്ന ക്രിസ്തിയ സംഗീത വിരുന്ന് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക  യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്റ്റിവിറ്റി കമ്മറ്റിയുടെ ( SWRAC) നേതൃത്വത്തില്‍ ആണ് ഡാളസില്‍ നടത്തപ്പെടുന്നത്.

മോഡേണ്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും, സ്റ്റാര്‍ പീഡിയാട്രിക് ഗ്രൂപ്പും ചേര്‍ന്നാണ് പരിപാടിയുടെ ഇവന്റ് സ്‌പോണ്‍സര്‍, ജോണ്‍ സണ്ണി ആന്റ് ഫാമിലിയാണ് മെഗാ സ്‌പോണ്‍സര്‍. ഡാളസിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ആയ മൗണ്ട് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് ആണ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.ഡാലസിലെ കിഡ്‌നി കെയര്‍ രംഗത്തുള്ള ഡോക്ടറുന്മാരുടെ സംഘമായ റെനല്‍ ഗ്രുപ്പ് ആണ് പ്ലാറ്റിനം സ്‌പോണ്‍സര്‍.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ മേല്‍നോട്ടത്തില്‍ റവ.ഡോ.എബ്രഹാം മാത്യു, റവ.പി.തോമസ് മാത്യു, സജു കോര, എബി ജോര്‍ജ്, പി.റ്റി മാത്യു. ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഞായറാഴ്ച വൈകിട്ട് നടത്തപ്പെടുന്ന ഈ ക്രിസ്തിയ സംഗീത വിരുന്നിലേക്ക് ഡാളസിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഷാജി രാമപുരം അറിയിച്ചു. പ്രവേശന പാസ്സുകള്‍ അന്നേ ദിവസം കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണ്.

സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഡാളസില്‍ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞയറാഴ്ച്ച വൈകിട്ട് 5 മണിക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക