Image

ജോഷി ദിലീപ് കൂട്ടുകെട്ടിലെ പുതിയ ചിത്രം "വാളയാര്‍ പരമശിവം" അല്ല ;

Published on 02 November, 2019
ജോഷി ദിലീപ് കൂട്ടുകെട്ടിലെ പുതിയ ചിത്രം "വാളയാര്‍ പരമശിവം" അല്ല ;

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് ദിലീപും ജോഷിയും. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവമാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ മറ്റൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. 'ഓണ്‍ എയര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


1978-ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയെ സൂപ്പര്‍ താര പദവിയില്‍ എത്തിക്കുന്നതില്‍ ജോഷി ചിത്രങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. നായര്‍ സാബ്, ന്യൂ ഡല്‍ഹി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകന്‍ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റണ്‍വേയാണ് ജോഷി എന്ന സംവിധായകന്റെ തിരിച്ചുവരവിന് അവസമൊരുക്കിയത്. തുടര്‍ന്ന് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്.


ഓണ്‍ എയര്‍ എന്ന സിനിമയില്‍ മാധ്യമ പ്രവര്‍ത്തകനായിട്ടാണ് ദിലീപ് എത്തുക. നവാഗതരായ അരുണും നിരഞ്ജനുമാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഓണ്‍ എയര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്. എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക