Image

ഡ്രൈവിങ് ലൈസന്‍സുമായി പൃഥ്വിരാജും സുരാജും!

Published on 02 November, 2019
ഡ്രൈവിങ് ലൈസന്‍സുമായി പൃഥ്വിരാജും സുരാജും!

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. കാറിനരുകിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് സുരാജ് എത്തുന്നത്. .യൂണിഫോമിലാണ് സുരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്ര നിര്‍മ്മിച്ചിക്കുന്നത്.


പൃഥ്വിയ്ക്കൊപ്പം സുരാജും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്. ആഢംബരക്കാറുകളോട് ഭ്രമമുള്ള സൂപ്പര്‍സ്റ്റാറായിട്ടാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്രേ. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലാണ് സുരാജും. എന്നാല്‍ സിനിമയെ കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചേയുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.9 എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


ഹണീ ബി ടൂ വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ഇതിനു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അഭിനയത്തിലും ജീന്‍ താന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍വേള്‍ഡില്‍ ഒരുപ്രധാന കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക