Image

27 ാ മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 ന് ആരംഭിക്കുന്നു .

രാജുതരകന്‍ Published on 02 November, 2019
 27  ാ മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 ന് ആരംഭിക്കുന്നു .

ഡാളസ്: ഹൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐപിസി വേങ്ങൂര്‍ സെന്റ റി ന്റെയും കിളിമാനൂര്‍ ഏരിയാ യുടെയും ന്യൂ ലൈഫ് കണ്‍വന്‍ഷന്‍ 2019 ഡിസംബര്‍ 22 ന് രാവിലെ 9 മണിക്ക്  പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.   പാസ്റ്റര്‍ സാം ജോസഫ് കുമരകം, അജി ആന്റണി, പ്രിന്‍സ് തോമസ്, ജോണ്‍സണ്‍ മേമന, സാബൂ വര്‍ഗ്ഗീസ് ഹൂസ്റ്റണ്‍,   കെ.എ. ഏബ്രഹാം,  കെ.ജോയി, തുടങ്ങിയവരാണ് കണ്‍വന്‍ഷനില്‍ പ്രഭാഷണം നിര്‍വ്വഹിക്കുന്നത്. എല്ലാ ദിവസവു വൈകിട്ട് 6 ന് ആരംഭിക്കുന്ന പൊതുസമ്മേ ളനം 9 മണിക്ക് സമാപിക്കും. ന്യൂ ലൈഫ് സിംഗേഴ്‌സാണ് ഗാന ശൂശ്രൂഷ നിര്‍വ്വഹിക്കുന്നത്.

ഇതിനോടുനുബന്ധിച്ച് സോദരി സമാജം, ന്യൂലൈഫ് സെമിനാരി ഗ്രാഡുവേഷന്‍, സണ്‍ഡേ സ്‌കൂള്‍, പി.വൈ.പി.എ. വാര്‍ഷീകം, തുടങ്ങിയ പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്.
29 ന് വിശുദ്ധ സഭാ യോഗത്തോടുകൂടി  കണ്‍വന്‍ഷന്‍ സമാപിക്കും.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സാം സി. ദാനിയല്‍  944 7766 316,  ജോണ്‍സണ്‍ ജെ. 9495474034.


 27  ാ മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 22 ന് ആരംഭിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക