Image

പി.സി.എന്‍.എ.കെ പ്രമോഷണല്‍ മീറ്റിംഗ് ന|യോര്‍ക്കില്‍ നവംബര്‍ 3-ന്

Published on 01 November, 2019
പി.സി.എന്‍.എ.കെ പ്രമോഷണല്‍ മീറ്റിംഗ് ന|യോര്‍ക്കില്‍ നവംബര്‍ 3-ന്
ന്യൂയോര്‍ക്ക്: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സിന്റെ പ്രഥമ പ്രമോഷണല്‍മീറ്റിംഗ് ന്യൂയോര്‍ക്കില്‍ നവംബര്‍ 3ന് ഞായര്‍ വൈകിട്ട് 5 മണിക്ക് കോര്‍ണര്‍‌സ്റ്റോണ്‍ സഭയില്‍ (ഐ.പി.എ) 343 ജെറുസലേം അവന്യൂ, ഹിക്ക്‌സ്‌വില്‍, ന|യോര്‍ക്ക് 11801 വെച്ചാണ് പ്രമോഷണല്‍ മീറ്റിംഗും സംഗീത സായാഹ്നവും നടçന്നത്.

2020 പി.സി.എന്‍.എ.കെ നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ വില്‍സന്‍ യോഹന്നാന്‍ (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ വില്‍സന്‍ തരകന്‍ (നാഷണല്‍ ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ബഞ്ചമില്‍ പി. തോമസ് (ന്യൂയോര്‍ക്ക് പ്രതിനിധി), സിസ്റ്റര്‍ സോഫി വര്‍ഗീസ് (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം ന്യൂയോര്‍ക്ക് ടിമും സമ്മേളനത്തിന് നേതൃത്വം  നല്‍കും.ന്യൂയോര്‍ക്കിലെ വിവിധ സഭകളില്‍ നിന്നുള്ള ഗായക സംഘം സംഗീതശുശ്രൂഷക്ക് നേതൃത്വം നല്‍കും.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക