Image

2020 ലെ മാഗിന്റെ നേതൃത്വം സ്ഥാനത്തേക്കു ഡോ. സാം ജോസഫ്

Published on 01 November, 2019
 2020 ലെ മാഗിന്റെ നേതൃത്വം സ്ഥാനത്തേക്കു  ഡോ. സാം ജോസഫ്
ഹ്യൂസ്റ്റണ്‍: പ്രവാസി സമൂഹത്തിനു വേണ്ടി എപ്പോഴും കര്‍മ്മനിരതനായിരിക്കുന്ന ഡോ. സാം ജോസഫ് മാഗിന്റെ (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍) മുന്‍നിരയിലേക്കെത്തുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാളി സമൂഹത്തിന്റെ പ്രത്യേകിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ ഏറ്റവും മികച്ച പ്രവര്‍ത്തകരിലൊരാളാണ് ഡോ. സാം. എല്ലാ മലയാളി കൂട്ടായ്മകളിലും സ്ഥിരസാന്നിധ്യമായ ഇദ്ദേഹം ജനമനസുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഹോമിയോ ഡോക്ടര്‍ കൂടിയായ ഡോ. സാം. 2020ലെ മാഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഡോ. സാം സമാനതകളില്ലാത്ത വ്യക്തിത്വമാണ്.

2017 -18 കാലയളവില്‍ കേരള ഹൗസ് പുനര്‍നിര്‍മ്മിക്കാനും കഴിഞ്ഞവര്‍ഷം പുതിയ കെട്ടിടം പണിയുവാനും അതിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു കഴിവുതെളിയിക്കുകയും ചെയ്ത വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റേത്. ജന്മസ്ഥലമായ ഗൂഡല്ലൂരില്‍ പബ്ലിക്ക് െ്രെപവറ്റ് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ള ഇദ്ദേഹം ഇവിടെയും യുവജനങ്ങളെ കോര്‍ത്തിണക്കി വോളിബോളും ബാഡ്മിന്റണും നേതൃത്വം നല്‍കുന്നു. ഊര്‍ജസ്വലനായ കായികതാരമെന്നതിലുപരി മറ്റുള്ളവരില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ കര്‍മോത്സുകത ഉയര്‍ന്നു നില്‍ക്കുന്നത്.

മികച്ച ഒരു സ്‌റ്റേജ് പെര്‍ഫോമര്‍ കൂടിയായ അദ്ദേഹം മികവുറ്റ ഒരു സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയില്‍ നിരവധി തവണ പേരെടുത്തിട്ടുണ്ട്. മികച്ച പരിപാടികള്‍ സംവിധാനം ചെയ്യുകയും പലതവണ സാമൂഹികസാംസ്കാരിക സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളിയാവുകയും ചെയ്തു. അമേരിക്കയില്‍മാത്രമല്ല 2004 സിംഗപ്പൂരില്‍ നടന്ന ഏഷ്യ പസഫിക്ക് കണ്‍വന്‍ഷനില്‍ ജേസീസിനെ പ്രതിനിധാനം ചെയ്യുകയുമുണ്ടായി. ഇതിനു പുറമേ, ടൂറിസം വികസന പ്രസിഡന്റായും നീലഗിരി സ്‌പോര്‍ട്‌സ് വികസന കൗണ്‍സില്‍ സെക്രട്ടറിയായി പലതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ല്‍ ഹാര്‍വെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. അന്നത്തെ അദ്ദേഹത്തിന്റെ കര്‍മ്മനിരതമായ ജനസേവനം എടുത്തു പറയേണ്ടതാണ്.

1994ല്‍ ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായിരുന്നു. ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനായി 1996 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചു. ഗൂഡല്ലൂരില്‍ റോക്ക് ഗാര്‍ഡന്‍സ് ഹോളിഡേ റിസോര്‍ട്‌സിന്റെയും സ്കൂളിന്റെയും ഉടമയായ ഇദ്ദേഹം പിതാവ് റവ. ഫാ. ജെ. ജോസഫിന്റെ (മര്‍ത്തോമസഭയിലെ മികവുറ്റ പുരോഹിതനും ആറന്മുള സ്വദേശിയും) സ്മരണയ്ക്കായി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുവാനായി ഒരു കെട്ടിടം നിര്‍മ്മിച്ച് സംഭാവന ചെയ്യുകയുണ്ടായി. കുഞ്ഞമ്മ ജോസഫാണ് മാതാവ്. ഭാര്യ ജെസ്സി. മൂന്നു മക്കള്‍. ആഷ്‌ലി, സാറ ആല്‍വിന്‍. ലേക്ക്‌ഷോര്‍ ഹാര്‍ബറില്‍ താമസിക്കുന്നു.

മാഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്രമേല്‍ പൊതുസമ്മതനായ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാംസ്ക്കാരിക സദസുകളിലുമൊക്കെ മാനവീകമായ ചടുലതയോടെ മുന്നില്‍ നില്‍ക്കുന്ന ഡോ. സാം ജോസഫിന്റെ നേതൃമികവില്‍ മാഗും കൂടുതല്‍ ഉയരങ്ങളാണ് ലക്ഷ്യം വെക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക