Image

ഞങ്ങള്‍ അവരോടൊപ്പം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം: വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് ഷെയ്ന്‍ നിഗം

Published on 01 November, 2019
ഞങ്ങള്‍ അവരോടൊപ്പം, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം: വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് ഷെയ്ന്‍ നിഗം

വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി നടന്‍ ഷെയിന്‍ നിഗംവും സംഘവും. തന്റെ പുതിയ ചിത്രം ഖുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്. ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു.

കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയായിരുന്നു നീതിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്. തങ്ങള്‍ കുരുന്നിനൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും  കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷെയ്‌ന്റേയും അണിയറ പ്രവര്‍ത്തകരുടേയും പ്രതിഷേധം.

ജിയോ വിയാണ് ഖുര്‍ബാനിയുടെ സംവിധായകന്‍. വര്‍ണചിത്ര മാസുബൈര്‍ ആണ് ചിത്രം നിര്‍മ്മക്കുന്നത്. ബിയോണ്ട് ദ ലവ് എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക