Image

പമ്പ ഹെല്‍ത്ത് സെമിനാര്‍ നവംബര്‍ 3 നു ഫിലാഡല്‍ഫിയയില്‍

Published on 01 November, 2019
പമ്പ ഹെല്‍ത്ത് സെമിനാര്‍ നവംബര്‍ 3 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെല്‍ത്ത് ലീഡേഴ്‌സ് വോക് ഇന്‍ ക്ലിനിക്കും സംയുക്തമായി നടത്തുന്ന ഹെല്‍ത്ത് സെമിനാര്‍ നവംബര്‍ 3 ഞായറാഴ്ച 2 മണി മുതല്‍ 5 മണി വരെ 9963 ബസെല്‍റ്റണ്‍ അവന്യൂ വില്‍ നടത്തപ്പെടും (9963 Bustleton Ave (Shop at Red Lion) Philadelphia, PA 19115).

കിഡ്‌നി ഡിസീസ് മാനേജ്‌മെന്‍റ്റ്, സ്ലീപ് അപ്നിയ മാനേജ്‌മെന്‍റ്റ്, മെറ്റബോളിക് സിന്‍ഡ്രോം എന്നീ വിഴയങ്ങളെ ക്കുറിച്ചു സന്തോഷ് സണ്ണി (എം എസ് എന്‍സി ഇ എന്‍), ബിനീത എബ്രഹാം (സി ആര്‍ എന്‍ പി), സിബി മാത്യു (സി ആര്‍ എന്‍ പി) എന്നിവര്‍ വിവരണം നല്‍കും. അതോടൊപ്പം അനിത ജോര്‍ജ് (സി ആര്‍ എന്‍ പി) യുടെ നേതൃത്വത്തില്‍ വിറ്റല്‍  സൈന്‍, ബ്ലഡ് ഷുഗര്‍, ബി എം ഐ, കൊളെസ്‌ട്രോള്‍, ഡയബെറ്റിസ്, കിഡ്‌നി, ലിവര്‍ എന്നിവയുടെ സൗജന്യ പരിശോധന നടത്തപ്പെടും.

ഫ്‌ളൂ ഷോട്ട്, രക്ത പരിശോധന എന്നിവക്ക് മെഡിക്കല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.  പമ്പ വിമന്‍സ് ഫോറം ആണ് പരിപാടികള്‍ക്ക് ക്രെമീകരണം നടത്തിവരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മോഡി  ജേക്കബ്  2156670801, ആലിസ്  ആറ്റുപുറം  2672314643, മിനി  എബി  2672432945, അനിതാ  ജോര്‍ജ്  2677380576, ജൂലി ജേക്കബ്  6103310912, സുമോദ്  നെല്ലിക്കാല  2673228527,  ജോര്‍ജ്  ഓലിക്കല്‍  2158734365, റോണി  വര്ഗീസ്  2672439229, ഫിലിപ്പോസ്  ചെറിയാന്‍  2156057310, അലക്‌സ്  തോമസ്  2158505268

വാര്‍ത്ത: സുമോദ് നെല്ലിക്കാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക