Image

മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2019
മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആതിഥേയത്വത്തില്‍ നടന്ന ഇരുപതാമത് ഭദ്രാസന യുവജനസഖ്യം കോണ്‍ഫറന്‍സില്‍ വച്ചു മുന്‍കാല യുവജനസഖ്യം നേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭദ്രാസന എപ്പിസ്‌കോപ്പ അഭി. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് തിരുമേനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സില്‍ അലുംമ്‌നി കമ്മിറ്റി കണ്‍വീനര്‍ മുന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഷാജി മത്തായി സ്വാഗതം ആശംസിച്ചുകൊണ്ട് മുന്‍കാല യുവജനസഖ്യം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഭദ്രാസനത്തിന്റെ ആകമാന വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയും, കഴിഞ്ഞ 20 വര്‍ഷക്കാലം സെന്റര്‍ സോണ്‍, ഭദ്രാസന തലങ്ങളില്‍ പ്രവര്‍ത്തിച്ചവരെ സദസിനു പരിചയപ്പെടുത്തി.

അഭി. തിരുമേനി പൊന്നാട അണിയിച്ച് മുന്‍കാല നേതാക്കളെ ആദരിച്ചു. റവ. എബി മാത്യു തോമസ് തരകല്‍ ധ്യാന പ്രസംഗം നടത്തി. ക്രിസ്‌തോസ് ഇടവക വികാരി റവ. അനീഷ് തോമസ് തോമസ്, റവ. ജില്‍സണ്‍ കെ. മാത്യു, റവ. സജു ചാക്കോ, റവ. ബിജി മാത്യു, റവ.ഡോ. ജോസഫ് ദാനിയേല്‍, റവ.ഏബ്രഹാം വര്‍ഗീസ് എന്നീ വൈദീക ശ്രേഷ്ഠരുടെ സാന്നിധ്യംകൊണ്ട് ചടങ്ങ് അനുഗ്രഹപൂര്‍ണ്ണമായിത്തീര്‍ന്നു.

മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു
മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു
മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു
മാര്‍ത്തോമാ യുവജനസഖ്യം ഇരുപതാമത് ഭദ്രാസന കോണ്‍ഫറന്‍സ് മുന്‍കാല നേതാക്കന്മാരെ ആദരിച്ചു
Join WhatsApp News
ആത്മഗതം 2019-11-01 22:30:58
തിരുമേനി (ആത്മഗതം ) - ഇതൊന്നേ ഒള്ളെന്നു വിചാരിച്ചിട്ട് ഇത് കുറെയുണ്ടല്ലോ ? പാവങ്ങൾ സ്വർഗ്ഗത്തിൽ പോയില്ലേൽ എന്നാ ഇതേലൊരെണ്ണം കഴുത്തേൽ ഇട്ടാൽ മതിയെല്ലോ ? ഇവന്മാർ ഇല്ലേയിരെന്നേൽ സഭ തെണ്ടിപ്പോയേനെ എനിക്ക് പണിയും ഇല്ലാതെ പോയേനെ ! 
Jack Daniel 2019-11-02 10:21:10
ഇവന്മാരൊക്കെ പ്രായമായിവരുന്നു കൂടാതെ ഡിസംബറുമല്ലേ . പൊന്നാടക്ക് പകരം ഒരു കമ്പിളി പുതപ്പും  ഒരുകുപ്പി ജാക്ക് ഡാനിയേലും ആയിരുന്നെങ്കിൽ എത്ര നന്നായേനെ . 
രാജാക്കന്മാർ 2019-11-03 11:42:24
എല്ലാവരും ഭരണ കർത്താക്കൾ. അമേരിക്കയിലായതുകൊണ്ട് പത്താം ക്‌ളാസ് പാസ്സായില്ലങ്കിലും മലയാളി പള്ളികളിലും അസോസിയേഷനിലും കയറി പറ്റാം.കേരളത്തിൽ സ്‌റ്റേജിന്റെ അടുത്തുപോലും കയറ്റത്തില്ല. അമേരിക്കയിൽ എൻജിനീയേഴ്‌സിനും പത്താം ക്‌ളാസ് തോറ്റവനും ഒരേ ശമ്പളം. ഇവന്മാരുടെ ഒരു ജാഡ. അടുത്തിടെ ഇതുപോലൊരുത്തന്റെ അടുക്കൽ ഇന്റർവ്യൂവിനു പോകേണ്ടിയ ഗതികേട് എനിക്കുണ്ടായി. പോയ ആറു പേരും ഇവന്റെ ലെക്ചർ കേട്ട് പകുതിയായപ്പോളെ ഇറങ്ങി സ്ഥലം വിട്ടു.ഞങ്ങളോടാ ഇവന്മാരുടെ കളി !!!!
അളിയന്‍ പറ്റിച്ച പണി. 2019-11-03 16:39:00
താങ്കൾ പറഞ്ഞത് എത്രയോ സത്യം. സ്വകാര്യ സ്ഥാപനങ്ങളിൽ ഒന്നുകിൽ കഴിവും വേണ്ട യോഗ്യതകളും വേണം പ്രൊമോഷൻ കിട്ടാൻ. അല്ലെങ്കിൽ ടോപ് മാനേജ്‌മെനെറ്റിൽ  പിടിപാടോ ബന്ധമോ വേണം. എന്നാൽ സർക്കാർ / പൊതു സ്ഥാപനങ്ങളിൽ അങ്ങനെ അല്ല. അവിടെയൊക്കെ ശക്തമായ യൂണിയൻ & കോണ്ട്രാറ്റ് ഉണ്ട്. സീനിയോറിറ്റി അനുസരിച്ചു ആണ് പ്രൊമോഷൻ. ഏതെങ്കിലും കാരണവശാൽ സീനിയോറിറ്റിയെ അവഗണിച്ചാൽ അപ്പർ മാനേജ്‌മന്റ് തക്കതായ കാരണം കാണിക്കണം. അല്ലെങ്കിൽ പുലിവാല് പിടിക്കും. പോലീസ്, പോസ്റ്റ് ഓഫീസ്, കറക്ഷൻ ഓഫീസർ, ട്രാൻസിറ്റ് അതോറിറ്റി അവിടെ ഒക്കെ സീനിയോറിറ്റി അനുസരിച്ചു ആണ് പ്രൊമോഷൻ. ഒരു മലയാളി ഒരിക്കൽ പോസ്റ്റ്മാസ്റ്റർ ആയി. ഇ മലയാളിയിൽ വന്ന വാർത്ത ഇപ്രകാരം ആയിരുന്നു,  'ആദ്യത്തെ മലയാളി പോസ്റ്റ്മാസ്റ്റർ, ഇരുപത്തി അയ്യായിരം പേരുടെ അധിപതി' എന്നൊക്കെ ആയിരുന്നു. ഞാൻ ന്യൂ യോർക്ക് സിറ്റിയിൽ കഴിഞ്ഞ 26 വര്ഷം ആയി ജോലി ചെയ്യുന്നു. ഒരു മലയാളി പോലീസുകാരൻ  എന്നെ വെസ്റ്റ് സൈഡ് ഹൈവേയിൽ ഇട്ടു പിടിച്ചു. ബമ്പർ ടു ബമ്പർ ട്രാഫിക്, അവൻ സൈഡിൽ കിടക്കുന്നതും ഞാൻ കണ്ടു. എന്നെ പിടിച്ചു മാറ്റി നിർത്തി കുറെ ശകാരിച്ചു, ടിക്കറ്റ് തന്നില്ല. അവൻ സെർജിന്റ / ക്യാപ്റ്റൻ ആകാൻ പോകുന്നു എന്നും കൂട്ടി ചേർത്തു.ഇവനും എന്റെ അളിയനും ഒരെ പള്ളിക്കാരും, അസോസിയേഷൻ കാരും ആണ്. അളിയനും ഇവനും തമ്മിൽ ഉടക്ക് ആണെന്ന്  പിന്നീട് അറിഞ്ഞു. പെങ്ങളെ കെട്ടിച്ചു കൊടുത്തതും പോരാ .....
അളിയൻ വരുത്തി വച്ച  വിന  പോസ്റ്റ്‌ ബൈ ഷാജി NY ട്രാന്‍സിറ്റ് അതോറിറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക