Image

സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക കുടുംബസംഗമം നവം. 9ന്

ജീമോന്‍ റാന്നി Published on 01 November, 2019
സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക കുടുംബസംഗമം നവം. 9ന്
 ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം ' മിഷ് പാഹാ' 2019 നവംബര്‍ 9  നു ശനിയാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8;30 വരെ നടത്തപ്പെടും. മലയാളി  അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ ആസ്ഥാനമായ 'കേരളഹൗസില്‍' വച്ച് ( 1415, Packer Ln, Stafford, TX 77477) നടത്തപ്പെടുന്ന സംഗമം  ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ് ഉത്ഘാടനം ചെയ്യും. വിവിധ കലാപരിപാടികള്‍, കേരളത്തിന്റെ തനതായ രുചിഭേദങ്ങളുടെ ഭക്ഷ്യമേള,ആദ്യഫലപെരുന്നാള്‍ എന്നിവയോടുകൂടിയാണ് കുടുംബമേളനടത്തപ്പെടുന്നത്. ഹൂസ്റ്റണ്‍ പ്രദേശത്തെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതംപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

കുടുംബ സംഗമത്തിന്റെ വിജയത്തിനായി ട്രസ്റ്റി റജി സ്‌കറിയ, സെക്രട്ടറി ഷിജിന്‍ തോമസ് കമ്മിറ്റി അംഗങ്ങളായ രാജു സ്‌കറിയ, ജോര്‍ജ് തോമസ്, സാബു മത്തായി, ജേക്കബ് പി. ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. ഫാ. ഐസക്ക്.ബി. പ്രകാശ് (വികാരി ) 832 997 9788
ഷിജിന്‍ തോമസ് (സെക്രട്ടറി)  409 354 1338
റജി സ്‌കറിയ (ട്രസ്റ്റി)  832 878 8921




സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക കുടുംബസംഗമം നവം. 9ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക